ആദ്യ മിഠായി റയാന്

Monday 01 June 2026 12:59 AM IST

നെടുമ്പാശേരി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ പിറന്നാൾ ദിനത്തിൽ പുലർച്ചെ മുതൽ ദേശം മഠത്തിമൂലയിലെ 'ദേവകി" വീട്ടിലേക്ക് പാർട്ടി പ്രവർത്തകരുടെയും സാധാരണക്കാരുടെയും ഒഴുക്കായിരുന്നു. എല്ലാവരും പൂക്കളും മിഠായിയും കേക്കുമായാണ് എത്തിയത്. വീട്ടിൽ പ്രത്യേക ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകർ കൊണ്ടുവന്ന മിഠായി കവറുകൾ പൊട്ടിച്ച് എല്ലാവർക്കും സതീശൻ വിതരണം ചെയ്തു. തോട്ടുമുഖം കല്ലുങ്ങൽ വീട്ടിൽ മുഹമ്മദ് റയാൻ എന്ന കുട്ടിക്കാണ് മുഖ്യമന്ത്രി ആദ്യം മിഠായി സമ്മാനിച്ചത്.

9.15ഓടെ മുഖ്യമന്ത്രി പറവൂരിലെ പരിപാടികളിൽ പങ്കെടുക്കാനായി പോയി. പിന്നീട് ഒരു മണിക്ക് വിമാനത്താവളത്തിലെത്തി ഉപരാഷ്ട്രപതിയെ സ്വീകരിച്ച ശേഷം അദ്ദേഹത്തിനൊപ്പം ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോയി. വിമാനത്താവളത്തിൽ വച്ച് ആലുവ പാലസ് ഗസ്റ്റ് ഹൗസ് മാനേജർ ജോസഫ് ജോൺ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി.