കാലവർഷമെത്തുന്നു; സംസ്ഥാനത്ത് മഴ കനക്കും
Monday 01 June 2026 12:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. 3- 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ- തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കും. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ബുധനാഴ്ച മുതൽ മഴയുടെ തീവ്രതകൂടും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളം- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണം.