വി.ഡി.സതീശന് പിറന്നാൾ ആശംസയുമായി രാഷ്ട്രപതി
തിരുവനന്തപുരം: ഇന്നലെ 62-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് പിറന്നാൾ ആശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു. ഫോണിൽ വിളിച്ചാണ് രാഷ്ട്രപതി പിറന്നാൾ ആശംസ അറിയിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, നടൻ മോഹൻലാൽ എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. കോട്ടത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെഉപരാഷ്ട്രപതിയും ഗവർണ്ണറും നേരിട്ട് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ മോദി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു.