മുഖ്യമന്ത്രിയ്ക്കെതിരെ എഫ്.ബി.പോസ്റ്റ്: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ
Sunday 24 May 2026 12:32 AM IST
നെടുങ്കണ്ടം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ എസ്.സുനിൽ കുമാറിനെയാണ് കോട്ടയം സി.എം.ഡി സ്ക്വാഡ് ഇൻപെക്ടർ ഷോബി പി.വിജയൻ സസ്പെൻഡ് ചെയ്തത്. സർക്കാർ ജീവനക്കാർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉൾപ്പെടുത്തി പരിഹാസം നിറഞ്ഞ അടിക്കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നാണ് കണ്ടെത്തൽ. തെറ്റ് മനസ്സിലാക്കി പോസ്റ്റ് പിൻവലിച്ചില്ലെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.