16ലക്ഷം കടന്ന് ഫോളോവേഴ്സ്, ഇൻസ്റ്റയിലും വി.‌ഡി തരംഗം

Sunday 24 May 2026 12:46 AM IST

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലും സൂപ്പർസ്റ്റാറായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ചുമതലയേറ്റ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാം പേജ് പത്തുലക്ഷം ഫോളോവേഴ്സ് കടന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അഞ്ചുദിവസം കൊണ്ട് ഇത് 1.6 മില്യൺ (16 ലക്ഷം)​ ഫോളോവേഴ്സായി ഉയർന്നു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഫോളോവേഴ്സ് ഉള്ളവരിൽ രണ്ടാം സ്ഥാനത്ത് അദ്ദേഹമെത്തി. 2.2മില്യണുമായി (22 ലക്ഷം)​ ശശിതരൂരാണ് ഒന്നാമത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനു 15 ലക്ഷം ഫോളോവേഴ്സാണുള്ളത്.

ഫേസ്‌ബുക്കിൽ 8,​13,000 പേരും എക്സിൽ 51,​500 പേരുമാണ് മുഖ്യമന്ത്രിയെ ഫോളോ ചെയ്യുന്നത്. കേരളത്തിൽ ഏറ്റവുമധികം പേർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പിന്തുടരുന്ന രാഷ്ട്രീയ നേതാവും ശശി തരൂർ എം.പിയാണ്. എക്സ് അക്കൗണ്ടിൽ 8 മില്യൺ പേരും ഫേസ്ബുക്കിൽ 1.7 മില്യൺ പേരുമാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.