മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്‌ഡ്,​ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു

Thursday 28 May 2026 8:07 PM IST

കോഴിക്കോട് : മുഹമ്മദ് റിയാസ് എം.എൽ.എയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇ.ഡി റെയ്ഡിനിടെ പ്രതിഷേധിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്,​ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്,​ എ. പ്രദീപ് കുമാർ,​ പി. മോഹനൻ തുടങ്ങി 57 പേർക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ,​ ഗതാഗത തടസം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.