എല്ലാത്തിനെയും കൊന്നുതള്ളി, പക്ഷേ മൂർഖൻ പെട്ടുപോയത് പൂച്ച സാറിന് മുന്നിൽ; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ചത്
Friday 15 May 2026 4:24 PM IST
ആറ്റിങ്ങൽ നഗരസഭയിലെ മാലിന്യ സംഭരണ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കരിങ്കല്ല് മാറ്റുന്നതിനിടെ അവിടെയുണ്ടായിരുന്ന വലിയൊരു മൂർഖൻ പാമ്പ് പൈപ്പിനകത്ത് കയറി. ഉടൻതന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങുകയും പൈപ്പ് മുറിച്ചുമാറ്റുകയും ചെയ്തു. അകത്തുനിന്ന് വലിയ ചീറ്റൽ ശബ്ദം കേൾക്കാം. ചട്ട പൊഴിക്കാറായ മൂർഖനായിരുന്നു അത്. മൂർഖന്റെ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു.
ഇതിനിടയിൽ ആറ്റിങ്ങലിനടുത്ത് വട്ടവിളയിൽ നിന്നു മറ്റൊരു കോളെത്തി. അവിടെ ഒരു മാളത്തിലാണ് മൂർഖൻ പാമ്പുള്ളത്. അതിനു മുന്നിലായി ഒരു പൂച്ചയുമുണ്ട്. പൈപ്പിനകത്ത് നിന്നും മാളത്തിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.