കിണറ്റിനുള്ളിൽ അപൂർവയിനം പാമ്പ്; പിന്നാലെ ഉള്ളിലേക്കിറങ്ങി പോക്കറ്റിലാക്കി വാവാ സുരേഷ്

Saturday 23 May 2026 3:47 PM IST

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഗൾഫിൽ നിന്നെത്തിയ വീട്ടുടമസ്ഥനാണ് വാവാ സുരേഷിനെ വിളിച്ചത്. രാവിലെയാണ് ഇവർ കിണറ്റിൽ പാമ്പിനെ കണ്ടത്. പാമ്പിനെ ഇടയ്ക്കിടയ്ക്ക് കാണാതാകുമ്പോൾ കിണറ്റിലേക്ക് കല്ലിട്ട് നോക്കുമായിരുന്നു. വീട്ടിൽ പണിക്കാരും ഉണ്ട്. പാമ്പ് കിണറ്റിൽ അകപ്പെട്ട പരിഭ്രാന്തിയിൽ വീട്ടുടമ ആഹാരം പോലും കഴിച്ചില്ല.

ഒടുവിൽ വൈകുന്നേരത്തോടെയാണ് വാവാ സുരേഷിനെ വിളിക്കുന്നത്. സ്ഥലത്തെത്തിയ വാവാ സുരേഷ് പരിശോധിച്ചെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് കിണറ്റിലെ മാളത്തിൽ കയറി ഇരിക്കുകയാണെങ്കിൽ, മാളത്തിന് മുകളിലേക്ക് വെള്ളം നിറച്ചാലേ പുറത്തേക്ക് വരൂവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കിണറ്റിൽ വെള്ളം നിറയ്ക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പാമ്പ് മാളത്തിൽ നിന്ന് കിണറ്റിലെ വെള്ളത്തിലേക്ക് വീണു. പിന്നെ ഒന്നും ആലോചിച്ചില്ല, വാവാ സുരേഷ് കിണറ്റിലേക്ക് ഇറങ്ങി പാമ്പിനെ പിടിച്ച് തന്റെ പോക്കറ്റിലാക്കുകയായിരുന്നു. കിണറ്റിൽ നിന്ന് പിടികൂടിയ തെയ്യം പാമ്പിനെ (മണ്ണൂലി, ദേവി പാമ്പ്,​ തെയ്യൻ പാമ്പ്) വാവാ സുരേഷ് പോക്കറ്റിലാക്കിയ ആവേശകരമായ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.