മുഖം അതിമനോഹരമാകും; പത്ത് രൂപയുണ്ടെങ്കിൽ പാർലറിലേത് പോലുള്ള ഫേഷ്യൽ വീട്ടിൽ ചെയ്യാം

Saturday 30 May 2026 1:24 PM IST

മുഖസൗന്ദര്യം നിലനിർത്താൻ കൃത്യമായ ചർമസംരക്ഷണം അനിവാര്യമാണ്. എന്നാൽ, വെയിൽ നേരിട്ട് കൊള്ളുന്നതും മറ്റും കാരണം പല പ്രശ്‌നങ്ങളും ചർമത്തിലുണ്ടാകാം. ഇത് മാറാനായി വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗമുണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ ഫേഷ്യൽ പരീക്ഷിച്ച് നോക്കിയാൽ വെറും മിനിട്ടുകൾ കൊണ്ടുതന്നെ മുഖത്തെ കരിവാളിപ്പും മറ്റ് പ്രശ്‌നങ്ങളും മാറി സുന്ദരമാകും. ഈ ഫേഷ്യൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം.

സ്റ്റെപ്പ് 1 - മുഖം ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി തുടയ്‌ക്കുക. ശേഷം പാലും കാപ്പിപ്പൊടിയും യോജിപ്പിച്ച് മുഖത്ത് പുരട്ടി പത്ത് മിനിട്ട് മസാജ് ചെയ്‌ത് കഴുകി കളയണം.

സ്റ്റെപ്പ് 2 - അൽപ്പം കാപ്പിപ്പൊടിയും പഞ്ചസാരയും പാലിൽ യോജിപ്പിച്ച് മുഖത്ത് സ്‌ക്രബ് ചെയ്യുക. പത്ത് മിനിട്ട് നന്നായി സ്‌ക്രബ് ചെയ്‌ത ശേഷം കഴുകി കളയാവുന്നതാണ്. ഇപ്പോൾ തന്നെ മുഖം മൃദുവാകുന്നത് കാണാം.

സ്റ്റെപ്പ് 3 - കാപ്പിപ്പൊടി, കടലമാവ് / അരിപ്പൊടി അല്ലെങ്കിൽ ബീറ്റ്‌റൂട്ട് പൊടി എന്നിവ തൈര് ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടണം. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. പാലും തൈരും അലർജി ഉള്ളവർ റോസ്‌വാട്ടർ അല്ലെങ്കിൽ വെള്ളം ഉപയോഗിച്ചാൽ മതി.