വാടക 67000 രൂപ,​ ഏഴാംനിലയിലെ അപ്പാർട്ട്മെന്റിലെത്താൻ 134 പടികൾ കയറിയിറങ്ങണം ,​ പക്ഷേ അകത്ത് ചെന്നാൽ വൻ സർപ്രൈസ്

Monday 18 May 2026 12:22 AM IST

വീടുകളുടെ വാടക നിരക്കുകളെ കുറിച്ച് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നിരന്തരം ചർച്ചയാകാറുണ്ട്. ബംഗളുരു,​ മുംബയ്,​ ഡൽഹി എന്നിവിടങ്ങളിലെ വാടക നിരക്കാണ് പലപ്പോഴും ചർച്ചയാകാറുള്ളത്.. ഇപ്പോഴിതാ ഏഴാം നിലയിലെ അപ്പാർട്ട്മെന്റിലെത്താൻ ദിവസവും 134 പടികൾ കയറിയിറങ്ങുന്നതിനെ കുറിച്ചുള്ള യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. സംഭവം ഇന്ത്യയിലല്ല,​ പാരീസ് നഗരത്തിലാണെന്ന് മാത്രം.

ഏഴാം നിലയിലെ ചെറിയ അപ്പാർട്ട്മെന്റിലെത്താൻ ദിവസം 134 പടികൾ കയറിയിങ്ങണമെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. ലിഫ്ടില്ലാത്തതാണ് കാരണം. അതേസമയം പാരിസിലെ ഏറ്റവും ചെറിയഈ അപ്പാർട്ട്മെന്റിന് നൽകേണ്ട വാടക 600 യൂറോ ( 66907 രൂപ)​ ആണെന്നും യുവാവ് പറയുന്നു. സെബാസ്റ്റ്യൻ ഹെഡ്ബെർഗ് എന്ന യുവാവാണ് ഈ അനുഭവം പങ്കുവച്ചത്. തന്റെ സുഹൃത്തിനോടാണ് യുവാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ലിഫ്ടുണ്ടോയെന്ന് ചോദിക്കുമ്പോൾ 134 പടികൾ കയറുമെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. ഏഴാം നിലയിൽ ഒരാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന കുഞ്ഞ് അപ്പാർട്ടമെന്റാണിത്. പക്ഷേ 600 യൂറോ കൊടുത്താവും അതിലും വിലമതിക്കുന്ന കാഴ്ചയാണ് തന്റെ ബാൽക്കണിയിൽ നിന്ന് കാണാൻ കഴിയുന്നതെന്നും യുവാവ് അവകാശപ്പെട്ടു. കുഞ്ഞ് ഷവറും,​ ചെറിയ ടോയ്ലെറ്റും വീഡിയോയിൽ കാണാം. ബെഡ്ഡിൽ ചവിട്ടി വേണം ബാൽക്കണിയിൽ കടക്കാൻ. പക്ഷേ ബാൽക്കണി കാഴ്ച അതിമനോഹരമാണെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.