പാപം കഴുകും ജലയുദ്ധം

Sunday 31 May 2026 12:08 AM IST

ഏ​പ്രി​ൽ​ ​വ​ര​വ​റി​യി​ച്ചാ​ൽ​ ​താ​യ്‌‌‌ലാൻ​ഡി​ൽ​ ​വെ​ള്ളം​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​വെ​ളി​ച്ച​മാ​വും.​ ​ന​ന​ഞ്ഞു​ ​കു​തി​ർ​ന്ന​ ​വ​സ്ത്ര​ങ്ങ​ളും​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞ​ ​പു​ഞ്ചി​രി​യു​മാ​യി​ ​താ​യ് ​ജ​ന​ത​ ​ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള​ ​സ​ഞ്ചാ​രി​ക​ളെ​ ​വ​ര​വേ​ൽ​ക്കും.​ ​ന​മ്മു​ടെ​ ​ഹോ​ളി​ ​പോ​ലെ​ ​'​സോ​ങ്ങ്ക്രാ​ൻ​" ​എ​ന്ന​ ​മ​നോ​ഹ​രാ​ഘോ​ഷം.​ ​ജ​ലം​ ​തെ​രു​വു​ക​ളി​ൽ​ ​ആ​ന​ന്ദ​ത്തി​ന്റെ​ ​വ​സ​ന്തം​ ​തീ​ർ​ക്കു​ന്ന​ ​ഉ​ത്സ​വം​ ​താ​യ് ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​സ​ന്തോ​ഷ​മു​ഖം​ ​കൂ​ടി​യാ​ണ്. സം​സ്‌​കൃ​ത​ത്തി​ലെ​ ​'​സം​ധ​ക​രാ​ന്തി​" ​എ​ന്ന​ ​പ​ദ​ത്തി​ൽ​ ​നി​ന്നാ​ണ് ​സോ​ങ്ങ്ക്രാ​ൻ​ ​എ​ന്ന​ ​പേ​രു​ണ്ടാ​യ​ത്.​ ​ജ്യോ​തി​ശാ​സ്ത്ര​പ്ര​കാ​രം​ ​സൂ​ര്യ​ൻ​ ​മീ​ന​രാ​ശി​യി​ൽ​ ​നി​ന്നും​ ​മേ​ട​രാ​ശി​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തി​ലാ​ണ് ​ഒ​രാ​ഴ്ച​യോ​ളം​ ​നീ​ളു​ന്ന​ ​ഉ​ത്സ​വം.​ ​കേ​ര​ള​ത്തി​ലെ​ ​വി​ഷു​വി​നും​ ​അ​സ​മി​ലെ​ ​ബി​ഹു​വി​നും​ ​സ​മാ​ന​മാ​യി​ ​വി​ള​വെ​ടു​പ്പു​കാ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ഐ​തി​ഹ്യം.​ ​ഭാ​ര​ത​പാ​ര​മ്പ​ര്യ​ത്തി​ന്റ​ ​തു​ള്ളി​ക​ളു​ണ്ട് ​ആ​ഘോ​ഷ​ത്തി​ലു​ടെ​നീ​ളം. പ്ര​ധാ​ന​മാ​യും​ ​ബാ​ങ്കോ​ക്ക്,​ ​പ​ട്ടാ​യ​ ,​ ​ചി​യാ​ങ് ​മെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ​മാ​റ്റു​കൂ​ടും.​ ​പൊ​തു​വെ​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​രാ​ജ്യ​മാ​യ​ ​താ​യ്‌ലാൻഡിലെ​ ​പ​ര​മ്പ​രാ​ഗത ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ​മ​റ്റു​ ​ദേ​ശ​ക്കാ​ർ​ക്കൂ​ടി​ ​ചേ​രു​ന്ന​തോ​ടെ​ ​ഉ​ത്സ​വം​ ​പൊ​ടി​പൊ​ടി​ക്കു​ന്നു. നി​ര​ത്തി​ലും​ ​പാ​ത​യോ​ര​ങ്ങ​ളി​ലും​ ​ജ​ല​യു​ദ്ധ​ത്തി​ന് ​ത​യ്യാ​റാ​യി​ ​വാ​ട്ട​ർ​ ​ഗ​ണ്ണു​മാ​യി​ ​ത​മ്പ​ടി​ച്ചി​രു​ന്ന മ​നു​ഷ്യ​രാ​ണ് ​ഈ​ ​ഉ​ത്സ​വ​ത്തെ​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​ക്കു​ന്ന​ത്.​ ​ഏ​പ്രി​ൽ​ ​അ​വ​ധി​ക്കാ​ല​യാ​ത്ര​ക​ളി​ലൊ​ന്നാ​യി​ട്ടാ​ണ് ​ഇ​ത്ത​വ​ണ​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​തായ്‌ലാൻഡിലെ​ത്തി​യ​തെ​ങ്കി​ൽ​ ​സോ​ങ്ങ്ക്രാ​ൻ​ ​ബോ​ണ​സാ​യി​ .​ ​ഹു​ക്ക​റ്റി​ൽ​ ​നി​ന്നും​ ​ചി​യാ​ങ് ​മെ​യ്ക്കു​ള്ള​ ​ആ​കാ​ശ​യാ​ത്ര​യി​ൽ​ ​സ​ഹ​യാ​ത്രി​ക​ ആ​സ്‌​ത്രേ​ലി​യൻ വ​നി​ത​യി​ൽ​ ​നി​ന്നാ​ണ് ​സോ​ങ്ങ്ക്രാ​നെ​ ​അ​റി​ഞ്ഞ​ത്.​ ​അ​വ​ർ​ ​അ​തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി ചി​യാ​ങ് ​മെ​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​ണ്.​ ​തെ​രു​വി​ൽ​ ​തി​ര​ക്ക് ​ക​ണ്ടു​തു​ട​ങ്ങി.​ ​ന​ഗ​രം​ ​പ​ല​നി​റ​ങ്ങ​ളാ​ൽ​ ​പ​ഴ​യ​തി​ലും സു​ന്ദ​ര​മാ​യി​രു​ന്നു.​ ​എ​ങ്ങും​ ​സ​ന്തോ​ഷം​.​ ​തെ​രു​വു​ക​ളി​ൽ,​ ​ബു​ദ്ധ​വി​ഹാ​ര​ങ്ങ​ളി​ൽ,​ കാണുന്നയിടങ്ങളിലെല്ലാം ​ഉ​ല്ല​സി​ച്ചു​ന​ട​ക്കു​ന്ന​ ​ചെ​റു​പ്പ​ക്കാ​ർ,​ ​കു​ട്ടി​ക​ൾ.​ ​ന​മ്മു​ടെ​ ​ഓ​ണാ​ഘോ​ഷ​മെ​ന്ന​പോ​ലെ.​ ​നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​ ​വ​ലി​യ​ ​ലൗ​ഡ് ​സ്പീ​ക്ക​റു​ക​ളി​ൽ​ ​കെ​ ​പോ​പ്പും​ ​താ​യ് ​പോ​പ്പും​ ​മു​ഴ​ങ്ങി​കേ​ൾ​ക്കു​ന്നു.​ ​ചി​യാ​ങ് ​മെ​യി​ലെ​ ​ന​ഗ​ര​ഹൃ​ദ​യ​മാ​യ​ ​നി​മ്മാ​നി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​തെ​രു​വി​ൽ​ ​ആ​ര​വം​ ​കേ​ൾ​ക്കാം.​ ​അ​ത്താ​ഴ​ത്തി​നാ​യി​ ​ചി​യാ​ങ് ​മെ​യി​ലെ​ ​പാ​ൻ​ ​ഇ​ന്ത്യൻ റെ​സ്റ്റൊ​റ​ന്റാ​യ​ ​ചാ​യ് ​എ​ൻ​ ​താ​യ്ൽ​ ​ഭ​ക്ഷ​ണം​ ​ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.​ ​അ​സാ​ദ്ധ്യ​ ​രു​ചി​യി​ൽ​ ​അ​പ്പ​വും​ ​പൊ​റോ​ട്ട​യും​ ​കേ​ര​ള​ ​ചി​ക്ക​ൻ​ ​ക​റി​യും​ ​മു​ള​കി​ട്ട​ ​മീ​ൻ​ക​റി​യും​ ​ത​ല​ശേ​രി​ ​ബി​രി​യാ​ണി​യു​മൊ​ക്കെ​ ​ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​യി​ടം.​ ​പ​ത്തി​ൽ​ ​താ​ഴെ​ ​മ​ല​യാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​താ​യ്ല​ന്റി​ലെ​ ​വ​ട​ക്ക​ൻ​ ​ന​ഗ​ര​ത്തിൽ ഇ​ങ്ങ​നെ​യൊ​രു​ ​റെ​സ്റ്റൊ​റ​ന്റ് ​ക​ണ്ട​ത്തി​യ​ത് ​സൗ​ഭാ​ഗ്യ​മെ​ന്ന് ​തോ​ന്നി.​ ​താ​യ് ​ത​ന​ത് ​വി​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​കേ​ര​ള​ത്തെ​ ​രു​ചി​ക്കാ​മ​ല്ലോ​?​ ​റെ​സ്റ്റൊ​റ​ന്റി​ലേ​യ്ക്കു​ള്ള​ ​ന​ട​ത്ത​ത്തി​നി​ട​യി​ൽ​ ​ന​ഗ​ര​ത്തി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​മു​ഖം​ ​ക​ണ്ടു. താ​യ് ​പോ​പ്പി​നൊ​പ്പം​ ​പാ​ട്ടും​ ​നൃ​ത്ത​വും​ ​ലൈ​വ് ​ഷോ​സും​ ​ആ​ഘോ​ഷ​ങ്ങ​ളു​മാ​യി​ ​ഉ​ത്സ​വം​ ​പൊ​ടി​പൊ​ടി​ക്കു​ന്നു. പാ​ത​യോ​ര​ത്തെ​ ​ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​ ​വ​ലി​യ​ ​തി​ര​ക്ക്.​ ​പെ​ട്ട​ന്ന് ​എ​വി​ടെ​ ​നി​ന്നോ​ ​പ​മ്പ് ​ചെ​യ്ത വെ​ള്ളം​ ​ഞ​ങ്ങ​ളെ​ ​അ​ടി​മു​ടി​ ​ന​ന​ച്ചു​ക​ള​ഞ്ഞു.​ ​ഒ​ന്നു​ ​പ​ത​റി​യെ​ങ്കി​ലും​ ​ചു​റ്റും​ ​നി​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ​ ​ചി​രി​ക്കൊ​പ്പം​ ​ചേ​ർ​ന്നു.​ ​ആ​ൾ​ക്കൂ​ട്ടം​ ​മു​ഴു​വ​ൻ​ ​ന​ന​ഞ്ഞു​ ​നി​ൽ​ക്കു​ന്നു. ശ​ക്ത​മാ​യി​ ​വെ​ള്ളം​ ​പ​മ്പു​ചെ​യ്യാ​വു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ്ലാ​സ്റ്റി​ക് ​വാ​ട്ട​ർ​ഗ​ണ്ണു​മാ​യ് ​ത​യാ​റെ​ടു​ത്തു നി​ൽ​ക്കു​ന്ന​ ​ജ​ന​ക്കൂ​ട്ട​ത്തി​ന് ​ന​ടു​വി​ലാ​യി​രു​ന്നു​ ​ഞ​ങ്ങ​ള​പ്പോ​ൾ.​ ​ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​വ​ലി​യൊ​രു​ ​വാ​ട്ട​ർ​ ​ഗ​ണ്ണു​മാ​യി​ ​ആ​ക്ര​മി​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ത്ത് ​ചി​രി​ച്ചു​നി​ൽ​ക്കു​ന്നു​ ​വി​മാ​ന​ത്തി​ൽ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ആ​സ്‌​ത്രേ​ലി​യ​ൻ​ ​യു​വ​തി.​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യേ​ ​മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളു.​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​അ​ധി​ക​വും​ ​വി​ദേ​ശി​ക​ളാ​ണെ​ന്ന് ​തോ​ന്നി​പ്പോ​കും.​ ​മാ​യാ​മാ​ളി​ന് ​മു​ന്നി​ലെ​ ​വി​ശാ​ല​മാ​യ​ ​കോ​മ്പൗ​ണ്ട് ​ഇ​തി​നാ​യി​ ​സ​ജ്ജ​മാ​ക്കി​യി​ടു​ണ്ട്.​ ​വാ​ഹ​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​ഒ​തു​ക്കി​ ​ആ​ളു​ക​ൾ​ ​രാ​വി​നെ​ ​വ​ര​വേ​ൽ​ക്കു​ന്നു.​ ​ബി​യ​റും​ ​വൈ​നു​മൊ​ന്നും​ ​തെ​രു​വു​ക​ളി​ൽ​ ​നി​ഷി​ദ്ധ​മ​ല്ല.​ ​രാ​വി​നെ​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​രാ​ജ്യ​മാ​ണി​ത്.​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​അ​ല​സ​മാ​യി​ ​ന​ട​ന്നു​തീ​ർ​ക്കു​ന്ന​ ​തെ​രു​വ് രാ​ത്രി​യോ​ടെ​ ​മു​രി​നി​വ​ർ​ത്തി​ ​എ​ഴു​ന്നേ​ൽ​ക്കും.​ ​പ​ല​നി​റ​ങ്ങ​ളി​ൽ​ ​കു​ളി​ച്ച് ​കെ​ട്ടി​ട​ങ്ങ​ളും റെ​സ്റ്റൊ​റ​ന്റു​ക​ളും​ ​മ​ദ്യ​ശാ​ല​ക​ളു​മൊ​ക്കെ​ ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു.​ ​അ​തി​ന്റെ​ ​ഒ​ഴു​ക്കി​ൽ​ ​സാ​ധാ​ര​ണ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പോ​ലും​ ​ത​ദ്ദേ​ശീ​യ​രും​ ​സ​ഞ്ചാ​രി​ക​ളു​മൊ​ക്കെ സ​ന്തോ​ഷം​ ​ക​ണ്ടെ​ത്തു​ന്നു.​ ​അ​തി​നൊ​പ്പം​ ​സോ​ങ്ങ്ക്രാ​ൻ​ ​പോ​ലെ​ ​ഒ​രു​ത്സ​വം​ ​കൂ​ടി​ച്ചേ​രു​മ്പോൾ അ​ത് ​കൂ​ടു​ത​ൽ​ ​ക​ള​റാ​കു​ന്നു​ണ്ട്. ​ജ​ലം​ ​സ​ന്തോ​ഷാ​മൃ​ത് ഒ​രു​ ​വ​ർ​ഷ​ക്കാ​ലം​ ​മ​നു​ഷ്യ​ൻ​ ​ചെ​യ്തു​പോ​യ​ ​പാ​പ​ങ്ങ​ളെ​ല്ലാം​ ​ജ​ലം​ ​ത​ളി​ച്ച് ​ക​ഴു​കി​ക്ക​ള​യു​ക​ ​എ​ന്ന​ ​ആ​ത്മീ​യ​ ​സ​ങ്ക​ല്പ​മാ​ണ് ​ഉ​ത്സ​വ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം.​ ​പ​ണ്ടു​കാ​ല​ത്ത് ​വീ​ടു​ക​ളി​ലും​ ​ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ലും​ ​മാ​ത്രം​ ​ഒ​തു​ങ്ങി​നി​ന്നി​രു​ന്ന​ ​ആ​ചാ​രം,​ ​കാ​ല​ക്ര​മേ​ണ​ ​തെ​രു​വു​ക​ളി​ലേ​ക്ക് ​പ​ട​ർ​ന്നു.​ ​അ​പ​രി​ചി​ത​ർ​ ​പോ​ലും​ ​പ​ര​സ്പ​രം​ ​വെ​ള്ളം​ ​ചീ​റ്റു​ന്ന​ ​മ​നോ​ഹ​ര​മാ​യൊ​രു​ ​സൗ​ഹൃ​ദോ​ത്സ​വ​മാ​യി​ ​മാ​റി.​ ​എ​ങ്കി​ലും,​ ​ഈ​ ​വ​ലി​യ​ ​ജ​ല​യു​ദ്ധ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​ചി​ല​ ​അ​ലി​ഖി​ത​മാ​യ​ ​നി​യ​മ​ങ്ങ​ൾ​ ​താ​യ് ​ജ​ന​ത​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​കു​ട്ടി​ക​ൾ,​ ​പ്രാ​യ​മാ​യ​വ​ർ,​ ​ബു​ദ്ധ​സ​ന്യാ​സി​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​മേ​ൽ​ ​വെ​ള്ള​മൊ​ഴി​ക്ക​രു​തെ​ന്ന​ ​ആ​ദ​ര​വ് ​പാ​ലി​ക്കു​ന്നു. താ​യ്‌ലാൻഡി​ലെ​ ​ഓ​രോ​ ​ന​ഗ​ര​ത്തി​ലും​ ​സോ​ങ്ങ്ക്രാ​ൻ​ ​വ്യ​ത്യ​സ്ത​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​സ​മ്മാ​നി​ക്കു​ന്ന​ത്.​ ​സാം​സ്‌​കാ​രി​ക​ ​ത​ല​സ്ഥാ​ന​മാ​യ​ ​ചി​യാ​ങ് ​മെ​യ് ​ത​ന​ത് ​ആ​ചാ​ര​ങ്ങ​ളാ​ലും​ ​മ​നോ​ഹ​ര​മാ​യ​ ​ബു​ദ്ധ​വി​ഹാ​ര​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലും​ ​ഈ​ ​ഉ​ത്സ​വ​ത്തി​ന് ​ആ​ത്മീ​യ​ ​ചാ​യം​ ​പൂ​ശു​മ്പോ​ൾ,​ ​പാ​ത​യോ​ര​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​സ്പീ​ക്ക​റു​ക​ളി​ൽ​ ​മു​ഴ​ങ്ങു​ന്ന​ ​താ​യ് ​പോ​പ്പും​ ​കെ​പോ​പ്പും​ ​യു​വ​ത്വ​ത്തെ​ ​നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ​ ​ആ​റാ​ടി​ക്കു​ന്നു.​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യ​ ​പ​ട്ടാ​യ​യി​ൽ​ ​വ​ലി​യ​ ​ജ​ല​സം​ഭ​ര​ണി​ക​ളു​മാ​യി​ ​ജ​ന​ങ്ങ​ൾ​ ​തെ​രു​വ് ​കീ​ഴ​ട​ക്കു​മ്പോ​ൾ,​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബാ​ങ്കോ​ക്കി​ൽ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​കോ​ണു​ക​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​സ​ഞ്ചാ​രി​ക​ൾ​ ​ചേ​രി​തി​രി​ഞ്ഞ് ​വാ​ട്ട​ർ​ ​ഗ​ണ്ണു​ക​ളു​മാ​യി​ ​വ​ലി​യ​ ​ജ​ല​യു​ദ്ധ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്നു.​ ​ഇ​വി​ടെ​ ​ഭാ​ഷ​യോ​ ​ദേ​ശ​മോ​ ​അ​തി​ർ​വ​ര​മ്പു​ക​ൾ​ ​തീ​ർ​ക്കു​ന്നി​ല്ല​;​ ​എ​ല്ലാ​വ​രും​ ​ഒ​രൊ​റ്റ​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​റു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം​ ​ത​ന​ത് ​താ​യ് ​രു​ചി​ക​ളും​ ​ഈ​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​മാ​റ്റു​കൂ​ട്ടു​ന്നു.​ ​വേ​വി​ച്ച​ ​അ​രി​ ​കൊ​ണ്ടു​ള്ള​ ​'​ഖാ​വോ​ ​ചാ​യി​",​ ​താ​യ് ​ജ​ന​ത​യു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​'​മാം​ഗോ​ ​സ്റ്റി​ക്കി​ ​റൈ​സ്",​ ​'​പ്രോ​ൺ​ ​പാ​ഡ് ​താ​യ്" ​എ​ന്നി​വ​യൊ​ക്കെ​ ​ഈ​ ​കാ​ല​ത്തെ​ ​പ്ര​ധാ​ന​ ​വി​ഭ​വ​ങ്ങ​ളാ​ണ്. ബു​ദ്ധ​ക്ഷേ​ത്ര​ങ്ങ​ൾ​ ​വൃ​ത്തി​യാ​ക്കി​യും,​ ​മു​തി​ർ​ന്ന​വ​രു​ടെ​ ​പാ​ദ​ങ്ങ​ൾ​ ​ക​ഴു​കി​ ​വ​ന്ദി​ച്ചും​ ​ഒ​പ്പം​ ​തെ​രു​വു​ക​ളി​ൽ​ ​അ​പ​രി​ചി​ത​ർ​ക്ക് ​മേ​ൽ​ ​ജ​ല​പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചും​ ​താ​യ് ​ജ​ന​ത​ ​ലോ​ക​ത്തി​ന് ​പ​ക​ർ​ന്നു​ ​ന​ൽ​കു​ന്ന​ത് ​സ്‌​നേ​ഹ​ത്തി​ന്റെ​ ​വ​ലി​യൊ​രു​ ​സ​ന്ദേ​ശ​മാ​ണ്.​ ​ന​ന​യു​ക,​ ​ചി​രി​ക്കു​ക,​ ​സ​ന്തോ​ഷി​ക്കു​ക​ ​എ​ന്ന​ ​ല​ളി​ത​മാ​യ​ ​ത​ത്ത്വ​ത്തി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​സോ​ങ്ങ്ക്രാ​ൻ,​ ​ഒ​രി​ക്ക​ൽ​ ​അ​റി​ഞ്ഞാ​ൽ​ ​മ​ന​സി​ന്റെ​ ​ഭി​ത്തി​യി​ൽ​ ​കോ​റി​യി​ട്ട​ ​മാ​യാ​ത്ത​ ​ഓ​ർ​മ്മ​യാ​ണ്!