ചിന്തയുടെ ഇംഗ്ളീഷും സ്വപ്നയുടെ ഇംഗ്ളീഷും
ബുക്ക് റിലീസ്
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒഴുക്കോടെ ഇംഗ്ളീഷ് സംസാരിക്കാനാവുക എന്നത്! എത്രയോ കോഴ്സുകൾ, പുസ്തകങ്ങൾ, മൊബൈൽ ആപ്ളിക്കേഷനുകൾ.... എത്ര പണം മുടക്കാനും റെഡി! എന്നിട്ടും മലയാളിയുടെ ഇംഗ്ളീഷ്, മംഗ്ളീഷ് ആയിത്തന്നെ തുടരുന്നത് എന്തുകൊണ്ടാണ്?
ചിന്താ ജെറോം എന്ന ഇംഗ്ളീഷ് പിഎച്ച്.ഡിക്കാരിക്ക് ഒഴുക്കോടെ വഴങ്ങാത്ത സ്പോക്കൺ ഇംഗ്ളീഷ് എങ്ങനെയാണ് സ്വപ്നാ സുരേഷ് എന്ന പത്താം ക്ളാസുകാരിക്ക് പച്ചവെള്ളം പോലെ വഴങ്ങുന്നത്? ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒഴുക്കോടെ ഇംഗ്ളീഷ് സംസാരിക്കാനാവുക എന്നത്! എത്രയോ കോഴ്സുകൾ, പഠന പദ്ധതികൾ. പുസ്തകങ്ങൾ, മൊബൈൽ ആപ്ളിക്കേഷനുകൾ.... എത്ര പണം മുടക്കാനും റെഡി! എന്നിട്ടും മലയാളിയുടെ ഇംഗ്ളീഷ്, മംഗ്ളീഷ് ആയിത്തന്നെ തുടരുന്നത് എന്തുകൊണ്ടാണ്? അതിന് ലാംഗ്വേജ് ലേർണിംഗും ലാംഗ്വേജ് അക്വിസിഷനും തമ്മിലുള്ള വ്യത്യാസം അറിയണം. ആദ്യത്തേത് പഠനമാണ്. രണ്ടാമത്തേത് സ്വായത്തമാക്കലും. ഇവ തമ്മിൽ വ്യത്യാസമുണ്ട്. ഇംഗ്ളീഷ് എന്നല്ല, ലോകത്തെ ഒരു ഭാഷയും ഒഴുക്കോടെ സംസാരിക്കാൻ ഉന്നത വിദ്യാഭ്യാസം പോയിട്ട്, പ്രാഥമിക വിദ്യാഭ്യാസം പോലും അനിവാര്യല്ലെന്ന് തിരിച്ചറിയണം. ഈ തിരിച്ചറിവു നൽകി, നല്ല ഇംഗ്ളീഷ് നല്ല ഒഴുക്കോടെ സംസാരിക്കാൻ പരിശീലിപ്പിക്കുകയും അതിനു ധൈര്യം നൽകുകയും ചെയ്യുന്ന പുസ്തകമാണ് വിജയ് പി. നായരുടെ സ്പീക്ക് ഈസി ഇംഗ്ളീഷ്- ത്രൂ ലാംഗ്വേജ് അക്വിസിഷൻ. ഒരു ഭാഷയിൽ ഒരാൾക്ക് പ്രാവീണ്യം കൈവരുന്നത് നാല് സ്കില്ലുകളിലൂടെയാണ്- ലിസണിംഗ് സ്കിൽ, സ്പീക്കിംഗ് സ്കിൽ, റീഡിംഗ് സ്കിൽ, റൈറ്റിംഗ് സ്കിൽ. ഇവയെത്തന്നെ രണ്ടു ഗണത്തിൽപ്പെടുത്തി വേണം മനസിലാക്കാൻ. ആദ്യ രണ്ട് ശേഷികളെ പ്രൈമറി സ്കിൽസ് (പ്രാഥമിക ശേഷികൾ) എന്നും അടുത്ത രണ്ട് സ്കില്ലുകളെ സെക്കൻഡറി സ്കിൽസ് (ദ്വിതീയ ശേഷികൾ) എന്നും വിളിക്കാം. ഭാഷ സ്വായത്തമാക്കുന്നതിൽ കൂടുതൽ പ്രധാനം ആദ്യ രണ്ടെണ്ണമാണ്. ഒരു ഭാഷ സ്വതസിദ്ധമായി സംസാരിക്കാൻ ആദ്യം വേണ്ടത്, നിരന്തരം ആ ഭാഷ കേൾക്കുക (ലിസണിംഗ്) ആണ്. ഇങ്ങനെ പരിശീലിക്കുന്നതാണ് ലാംഗ്വേജ് അക്വിസിഷൻ. ജോലി തേടി കേരളത്തിന് പുറത്തുപോകുന്നവർ തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും അറബിയുമൊക്കെ ഒഴുക്കോടെ സംസാരിക്കുന്നത് ഇങ്ങനെയാണ്. ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുന്ന ഭാഷയിൽ എഴുതാനോ, ആ ഭാഷ വായിക്കാനോ അവർക്ക് കഴിയണമെന്നില്ല. അതിനാണ് സെക്കൻഡറി സ്കിൽസ് (ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടുന്നത്) ആവശ്യമായി വരുന്നത്. ലോകത്തെ എല്ലാ ഭാഷയുടെയും ബേസിക് സയൻസ് ഒന്നാണ്. നമ്മുടെ സ്പീച്ച് ഓർഗന്, സംസാരത്തിൽ. അതിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന അക്ഷരങ്ങളെയോ വാക്കുകളെയോ വരുതിക്കു കൊണ്ടുവരികയെന്ന ഒരേർപ്പാടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഭാഷയുടെ ബേസിക് സയൻസ് ഒന്നാണെന്ന് ഇവിടെ വിലയിരുത്തുന്നത്. മലയാളി എങ്ങനെയാണോ മാതൃഭാഷ സംസാരിക്കുന്നത്, അങ്ങനെ തന്നെയാണ് ഇംഗ്ളീഷും സംസാരിക്കേണ്ടത്. എന്നാൽ ഇംഗ്ളീഷിന്റെ കാര്യത്തിൽ 'ഇല്ലത്തു നിന്ന് തിരിച്ചു; അമ്മാത്ത് എത്തിയതുമില്ല" എന്നതാണ് അവസ്ഥ. സംസാരഭാഷയിൽ പ്രാവീണ്യം നേടുന്നതിനു പകരം അച്ചടിഭാഷ പഠിച്ച്, നമ്മൾ അച്ചടി ഭാഷ സംസാരിക്കാൻ പഠിച്ച് അബദ്ധത്തിലാകുന്നു! സ്പോക്കൺ ലാംഗ്വേജും റിട്ടൺ ലാംഗ്വേജും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളെ ഇംഗ്ളീഷ് സംസാരിക്കാൻ പ്രാപ്തരാക്കിയ എത്ര ഇംഗ്ളീഷ് അദ്ധ്യാപകരുണ്ടെന്ന് ചിന്തിക്കൂ. Primary and secondary skills, Definition of communication skills, Importance of gestures, Filler Language, Connected speech, Role of catenation, intrusion, elision, assimilation, Rhythm rule, Content word, Function word, Reduction in spoken Language തുടങ്ങി പതിനെട്ട് അദ്ധ്യായങ്ങളിലൂടെ സ്പോക്കൺ ലാംഗ്വേജ് റൂൾസ് പരിശീലിപ്പിക്കുന്ന ഗ്രന്ഥമാണ് സ്പീക്ക് ഈസി ഇംഗ്ളീഷ് - ത്രൂ ലാംഗ്വേജ് അക്വിസിഷൻ. ഒഴുക്കോടെ ഇംഗ്ളീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടായ ഗ്രന്ഥം.
പ്രസാധകർ: വിസൈൻ ബുക്സ് ഗ്രന്ഥകർത്താവിന്റെ മൊബൈൽ: 88488 09875, 99953 20839