ഗുരുദേവൻ
പുലർകാലവേളയിൽ നിത്യം സ്മരിക്കുമെൻ ഗുരുവാണ്, ഗുരുദേവനെന്നും നേരായ മാർഗ്ഗം കാണിച്ചു തന്നെന്നെ നേരെനയിച്ചീടും എന്നും അരുളിയപോലെ എന്നും ഉണരുന്ന വേളയിൽ അരുളോടെ നോക്കും കരങ്ങളെ ഞാൻ
കേട്ടതില്ലൊരുനാളും ഇത്രയും പൊരുളായ കനിവാർന്ന വചനങ്ങൾ ഗുരുവിൽനിന്നല്ലാതെ: അവനവനാത്മ സുഖത്തിനായ് ചെയ്യുന്നത- പരന്നു സുഖമായ് വരണമെന്നോതി നീ ''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ- "" ന്നെന്നും മുഴങ്ങും നിൻ ആപ്തവാക്യം അറിവിന്റെ നിറവാൽ പ്രബുദ്ധരാകാനും കൈയ്യുകൾകോർത്തു കരുത്തരാകാനും ഗുരുദേവൻ അരുളിയ തത്ത്വമെന്നും ലോകത്തിനാകെ വെളിച്ചമേകും ദർപ്പണത്തിൽ ദൈവദർശനമോതിയ ദാർശനികനല്ലോ ഗുരുദേവൻ
ശിവഗിരികുന്നിൽ ഞാൻ നിൽക്കുന്നനേരമെൻ ശിരസ്സിൽ നിറയുന്നു നിൻ ചൈതന്യം കൽമഷമെല്ലാം അകന്നു പോയി, ഉന്മേഷമോടെ മടങ്ങീടുമ്പോൾ... എന്നും പ്രകാശമായ്, എൻ ഗുരുനാഥനായ് എന്നിൽ നിറയുന്നു.. ഗുരു ചൈതന്യം