(കവിത) അശാന്തി

Sunday 24 May 2026 12:28 AM IST

ഓ​ർ​ക്കാ​നി​ഷ്ട​മി​ല്ലൊ​ട്ടു​മേ, ഓ​ർ​ക്കാ​തി​രി​ക്കാ​നു​മാ​വു​ന്നി​ല്ല ക​ണ്ണ​ട​ച്ചി​രു​ന്നാ​ലും​ ​ക​ൺ​മു​ന്നിൽ തെ​ളി​ഞ്ഞീ​ടു​ന്നോ​രോ​ന്നു​മ​നു​നി​മി​ഷം തു​രു​ ​തു​രാ​ ​യു​ദ്ധ​ക​ഥ​ക​ൾ​ ​ശ്ര​വി​ച്ചീ​ട​വേ അ​രു​തേ,​ ​അ​രു​ത​രു​തേ​യൊ​രി​ക്ക​ലും നേ​രാ​യ് ​പു​ല​രു​ക​യെ​ന്ന് ​പ​രി​ജ്ഞേ​യ​രാ​ക​ണം അ​ശാ​മ്യ​മാം​ ​അ​ശാ​ന്തി​യെ​ങ്ങു​മേ, അ​വി​ഷ​ഹ്യ​മാം​ ​യു​ദ്ധ​ത്തി​നൊ​പ്പ​മേ​ ​പ​ട​ർ​ന്നീ​ടു​ന്നു ആ​ർ​ദ്റ​ന​യ​ന​ങ്ങ​ൾ​ ​തു​ട​യ്ക്കാ​നാ​വാ​തെ, വി​റ​ങ്ങ​ലി​ക്കു​മീ​ ​ഹൃ​ദ​യ​വു​മാ​യ് ​കേ​ഴു​ന്നു. ക​ണ്ണീ​രാ​യു​രു​കി​ത്തീ​രേ​ ​വ​ര- ല്ലെ​ന്നോ​ർ​ക്ക​ണം​ ​നാം​ ​കാ​ലേ​ത​ന്നെ. അ​ർ​ത്ഥ​ശ​ങ്ക​ ​കൂ​ടാ​തെ​ ​ചൊ​ൽ​ക- യു​ദ്ധ​മേ,​ ​നീ​ ​മ​ട​ങ്ങു​ക​ ​മ​ര​ണം​ ​വ​രി​ക്കാ​തെ. മാ​ന​വ​രാ​ശി​ക്ക് ​വി​പ​ത്ത് ​വി​ത​ച്ചി​ട്ട് മ​ദ​മി​ള​കി​ ​ഉ​ല്ല​സി​ക്കു​ക​യാ​ണോ? വ​രും​ ​നാ​ളു​ക​ളെ​ ​നി​ന​ച്ച് ​നു​റു​ങ്ങീ​ടു​ന്നു​ ​ഹൃ​ദ​യം മ​നു​ഷ്യ​ത്വ​മാം​ ​ബോം​ബേ​റു​ക​ ​നാം വെ​ള്ള​രി​പ്രാ​വു​ക​ൾ​ ​ചി​റ​ക് ​വി​രി​ക്ക​ട്ടെ! സ്‌​ഫോ​ട​നാ​ത്മ​ക​മാം​ ​ഗ​ർ​ജ്ജ​ന​ത്താൽ ഹൃ​ത്ത​ടം​ ​തു​ടി​ച്ചീ​ടു​ന്നു​ ​സ​ദാ വ​യ്യ​യി​നി​യു​മീ​ ​ധ​ര​ണി​യി​ലി​മ്മ​ട്ടിൽ പാ​യി​ക്കു​ക​ ​കൂ​രി​രു​ട്ടി​നെ​ ​ഗ​ർ​ത്ത​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ച​ത്തെ​ ​മാ​ടി​മാ​ടി​ ​വി​ളി​ച്ചീ​ടാം. കു​ഞ്ഞി​ളം​മേ​നി​യി​ൽ​ ​കി​നി​യു​മീ ര​ക്ത​വു​മാ​യ് ​മ​ൺ​മ​റ​ഞ്ഞ​യാ- പി​ഞ്ചോ​മ​ന​ക​ളെ​യോ​ർ​ത്താ​ൽ! വെ​ടി​ക്കോ​പ്പു​ക​ൾ​ക്ക് ​കാ​വ​ലി​രു​ന്ന് ഭൂ​വൊ​രു​ ​ശ്മ​ശാ​ന​മാ​യ് ​പ​രി​ണ​മി​ച്ചീ​ടി​നാൻ പ​ല​വ​ട്ട​മു​ര​ചെ​യ്തീ​ടി​ലു- മാ​ത്മ​വ​ഞ്ച​ന​ ​ത​കൃ​തി​യി​ലാ​ണ്ട് ​തു​ട​രെ​തു​ട​രെ സ്വ​പ്ന​ങ്ങ​ൾ​ ​ചി​റ​ക​​​റ്റു​ ​വീ​ഴു​ന്നു, അ​ശ്മ​ഹൃ​ദ​യ​നാം​ ​ന​രാ​ധ​മ​ന്മാർ വി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​ ​മ​നു​ഷ്യ​രാ​ശി​യാ​ക​മാ​നം ആ​ദി​യു​മ​ന്ത​വു​മി​ല്ലാ​തെ​യ​വ​​​റ്റ​കൾ കി​നാ​വു​ണ​ർ​ത്താ​ൻ​ ​അ​തി​മോ​ഹ​ത്തി​ൽ​ ​മു​ങ്ങി ഹ​ന്ത​!​ ​ക​ഷ്ട​മീ​ ​പ്ര​പ​ഞ്ചം. ക​ത്തി​ജ്ജ്വ​ലി​ക്കു​മീ​ ​ര​ണ​ഭൂ​മി​യി​ൽ​ ​ഉ​ഴ​ലു​ന്നു സു​വ​ർ​ണ്ണ​ഭൂ​മി​യി​ലേ​ക്ക് ​ക​ണ്ണും​ന​ട്ടി​രി​പ്പാ​യ് കാ​യേ​ന,​ ​വാ​ചാ,​ ​മ​ന​സാ​ ​ന​രാ​ഭോ​ഗം യു​ദ്ധ​മെ​ന്ന​തൊ​ന്നി​നു​മ​റു​തി​യി​ല്ലെ​ന്നി​രി​ക്കേ, വ​ർ​ത്തി​ക്ക​ട്ടെ,​ ​ക​ൽ​പ്പാ​ന്ത​കാ​ല​ത്തോ​ളം​ ​സ​മാ​ധാ​നം!