SignIn
Kerala Kaumudi Online
Sunday, 24 May 2026 2.06 AM IST

ഗുരുദേവൻ

a

പു​ല​ർ​കാ​ല​വേള​യി​ൽ​ ​നി​ത്യം​ ​സ്മ​രി​ക്കു​മെൻ
ഗു​രു​വാ​ണ്,​ ​ഗു​രു​ദേ​വ​നെ​ന്നും
നേ​രാ​യ​ ​മാ​ർ​ഗ്ഗം​ ​കാ​ണി​ച്ചു​ ​ത​ന്നെ​ന്നെ
നേ​രെ​ന​യി​ച്ചീ​ടും​ ​എ​ന്നും
അ​രു​ളി​യ​പോ​ലെ​ ​എ​ന്നും​ ​ഉ​ണ​രു​ന്ന​ ​വേ​ള​യിൽ
അ​രു​ളോ​ടെ​ ​നോ​ക്കും​ ​ക​ര​ങ്ങ​ളെ​ ​ഞാൻ

കേ​ട്ട​തി​ല്ലൊ​രു​നാ​ളും​ ​ഇ​ത്ര​യും​ ​പൊ​രു​ളായ
ക​നി​വാ​ർ​ന്ന​ ​വ​ച​ന​ങ്ങ​ൾ​ ​ഗു​രു​വി​ൽ​നി​ന്ന​ല്ലാ​തെ:
അ​വ​ന​വ​നാ​ത്മ​ ​സു​ഖ​ത്തി​നാ​യ് ​ചെ​യ്യു​ന്ന​ത-
പ​ര​ന്നു​ ​സു​ഖ​മാ​യ് ​വ​ര​ണ​മെ​ന്നോ​തി​ ​നീ
''ഒ​രു​ ​ജാ​തി​ ​ഒ​രു​ ​മ​തം​ ​ഒ​രു​ ​ദൈ​വം​ ​മ​നു​ഷ്യ​നെ​-​ ""
ന്നെ​ന്നും​ ​മു​ഴ​ങ്ങും​ ​നി​ൻ​ ​ആ​പ്ത​വാ​ക്യം
അ​റി​വി​ന്റെ​ ​നി​റ​വാ​ൽ​ ​പ്ര​ബു​ദ്ധ​രാ​കാ​നും
കൈ​യ്യു​ക​ൾ​കോ​ർ​ത്തു​ ​ക​രു​ത്ത​രാ​കാ​നും
ഗു​രു​ദേ​വ​ൻ​ ​അ​രു​ളി​യ​ ​തത്ത്വമെ​ന്നും
ലോ​ക​ത്തി​നാ​കെ​ ​വെ​ളി​ച്ച​മേ​കും
ദ​ർ​പ്പ​ണ​ത്തി​ൽ​ ​ദൈ​വ​ദ​ർ​ശ​ന​മോ​തിയ
ദാ​ർ​ശ​നി​ക​ന​ല്ലോ​ ​ഗു​രു​ദേ​വൻ

ശി​വ​ഗി​രി​കു​ന്നി​ൽ​ ​ഞാ​ൻ​ ​നി​ൽ​ക്കു​ന്ന​നേ​ര​മെൻ
ശി​ര​സ്സി​ൽ​ ​നി​റ​യു​ന്നു​ ​നി​ൻ​ ​ചൈ​ത​ന്യം
ക​ൽ​മ​ഷ​മെ​ല്ലാം​ ​അ​ക​ന്നു​ ​പോ​യി,​
ഉ​ന്മേ​ഷ​മോ​ടെ​ ​മ​ട​ങ്ങീ​ടു​മ്പോ​ൾ...
എ​ന്നും​ ​പ്ര​കാ​ശ​മാ​യ്,​​​ ​എ​ൻ​ ​ഗു​രു​നാ​ഥ​നാ​യ്
എ​ന്നി​ൽ​ ​നി​റ​യു​ന്നു..​ ​ഗു​രു​ ​ചൈ​ത​ന്യം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY