ചെറുകോൽ ആശ്രമാധിപതികളുടെ സമാധിദിനാചരണം ഇന്ന്

Sunday 17 May 2026 3:55 AM IST

ചെറുകോൽ: ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാട്രസ്റ്റ് സ്ഥാപകനും ചെറുകോൽ ശ്രീശുഭാനന്ദാശ്രമാധിപതിയുമായിരുന്ന ആനന്ദജീ ഗുരുദേവന്റെ 38-ാമത് സമാധി ദിനാചരണവും ആശ്രമാധിപതിയായിരുന്ന ഗുരുപ്രസാദ് ഗുരുദേവന്റെ 26-ാമത് സമാധി ദിനാചരണവും ഇന്ന് പ്രത്യേക വ്രതാനുഷ്ഠാനത്തോടുകൂടി ആചരിക്കും. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള എല്ലാ ശാഖാശ്രമങ്ങളിലും സഭകളിലും വിശ്വാസികൾ ഒത്തുചേരും. പ്രഭാതത്തിൽ സമാധി മണ്ഡപത്തിൽ പ്രാർത്ഥന, പുഷ്പാർച്ചന, സ്തുതി, വൈകുന്നേരം മൗനപ്രദക്ഷിണം, ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്റെ ദിവ്യമായ തിരുവെഴുന്നള്ളത്ത്, അനുഗ്രഹ പ്രഭാഷണം എന്നിവയോടുകൂടി പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ സമാധിദിനാചരണം നടക്കുമെന്ന് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.