നൂറുമേനി നേടിയ സ്കൂളുകൾ സന്ദർശിച്ച്, ജി.സുധാകരൻ
അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾ നിയുക്ത എം.എൽ.എ ജി.സുധാകരൻ സന്ദർശിച്ചു. കെ.കെ.കുഞ്ഞുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗവ.മുഹമ്മദൻസ് ബോയ്സ്, ഗേൾസ്, ഗവ.ഗേൾസ് സ്കൂൾ, പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെത്തി പ്രഥമാദ്ധ്യാപകരെ ആദരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, പ്രഥമാദ്ധ്യാപകരായ ഹേമലത എം.ആർ, ജിൻസി ബിയാട്രീസ്, മിനിമോൾ റ്റി, മേരി ആഗ്നസ്, ജ്യോതിശ്രീ എസ്, സുനിമോൾ ജെയിംസ്, സെന്റ് ആന്റണീസ് മാനേജർ സിസ്റ്റർ എൽസ മരിയ, എം.ആർ.എസ് സീനിയർ സൂപ്രണ്ട് സിബി എ.ജി, മുഹമ്മദൻസ് ബോയ്സ് പി.ടി.എ പ്രസിഡന്റ് സാലിം, വൈസ് പ്രസിഡന്റ് സാദത്ത് സെയ്ദ് തുടങ്ങിയവർ സന്നിഹിതരായി. കഴിഞ്ഞദിവസം വി.എസ്. അച്യുതാനന്ദൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പറവൂർ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ, ഗവ.ഹൈസ്കൂൾ നാലുചിറ എന്നിവിടങ്ങളിലെ പ്രഥമാദ്ധ്യാപകരേയും ജി.സുധാകരൻ ആദരിച്ചിരുന്നു.