പഠനോപകരണ വിതരണം
Monday 01 June 2026 10:25 PM IST
ആലപ്പുഴ : സനാതനം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. രക്ഷാധികാരി എസ്. മധുസൂദനൻ പിള്ളയുടെ വസതിയിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. സജീവ് അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം കൗൺസിലർമാരായ ഷേർളി ആന്റണി, സിനി ബിനോയ് എന്നിവർ ചേർന്ന് നിർവഹിച്ചു. രാധിക സന്തോഷ്, ജി. സന്തോഷ് കുമാർ, എം ശ്രീകുമാർ എന്നിവർ സംസാരിച്ചു.