വിജയികൾക്ക് അനുമോദനം
Monday 01 June 2026 10:26 PM IST
അമ്പലപ്പുഴ: കരൂർ യുവചേതന വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി. കൃഷ്‌ണദാസ്, വി. എസ്. മായാദേവി, ബിജു പാർത്ഥസാരഥി , സുനിത യു. കെ. രാജീവൻ ബി. പ്രിയ.എൻ. കുഞ്ഞുമോൻ, എ. അജിത്ത് കുമാർ , ശ്യാം സുരേഷ് അനിൽ. യു, വിഭമോൾ തുടങ്ങിയവർ സംസാരിച്ചു. ഗാനസന്ധ്യയും അരങ്ങേറി.