ജില്ലയിൽ 107 കോട്പ കേസുകൾ

Monday 01 June 2026 10:29 PM IST

ആലപ്പുഴ: ലോക പുകയില വിരുദ്ധ ദിനത്തോടും സ്കൂൾ തുറക്കലിനോടും അനുബന്ധിച്ച് പുകയില ഉൽപ്പന്നങ്ങളുടെ ദുരുപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പ് ജില്ലയിലുടനീളം നടത്തിയ പരിശോധനയിൽ 107 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു. പിഴയിനത്തിൽ 21,400 രൂപ ഈടാക്കി.

പരിശോധനകളിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 19.5 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ പുകയില ഉപയോഗം തടയുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില മുക്തമാക്കി നിലനിർത്താനും വരും ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അറിയിച്ചു.