കുസാറ്റിലെത്തിയാൽ കാണാം അടിപൊളി കണ്ടുപിടിത്തങ്ങൾ

Tuesday 14 January 2025 12:23 AM IST

കൊ​ച്ചി​:​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​മു​ത​ൽ​ ​മെ​ഡി​സി​ൻ​ ​വെ​ന്റിം​ഗ് ​മെ​ഷീ​ൻ​ ​വ​രെ.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വ്യ​ത്യ​സ്ത​വും​ ​നൂ​ത​ന​വു​മാ​യ​ ​ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് ​വേ​ദി​യാ​യി​ ​ക​ള​മ​ശേ​രി​ ​കു​സാ​റ്റ് ​കാ​മ്പ​സി​ൽ​ ​ആ​രം​ഭി​ച്ച​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ൺ​ക്ലേ​വ്.​ ​വി​വി​ധ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ഉ​ൾ​പ്പെ​ടെ​ 33​ ​സ്റ്റാ​ളു​ക​ളി​ലെ​ ​പ​ല​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും​ ​കൗ​തു​ക​മു​ണ​ർ​ത്തും.​ ​വി​വി​ധ​ ​രാ​ജ്യാ​ന്ത​ര​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​നി​ർ​മ്മി​ച്ച​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ സ്റ്റാ​ർ​ട്ട്‌​ ​അ​പ്പ് ​ക​മ്പ​നി​ക​ളു​ടെ​ ​എ​ക്സ്പോ,​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ​യും​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​വി​വി​ധ​ങ്ങ​ളാ​യ​ ​കോ​ഴ്സു​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​സ്റ്റാ​ളു​ക​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​പ്ര​വേ​ശ​ന​മു​ണ്ട്.​ ​പ്ര​ദ​ർ​ശ​നം​ ​ബു​ധ​നാ​ഴ്ച​ ​സ​മാ​പി​ക്കും. കേ​ര​ള​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്,​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഹ​യ​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​കൗ​ൺ​സി​ലു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കോ​ൺ​ക്ലേ​വി​ന് ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​തു​ട​ക്ക​മാ​കും.​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ബോ​സ്റ്റ​ൺ​ ​കോ​ള​ജി​ലെ​ ​പ്രൊ​ഫ.​ ​ഫി​ലി​പ്പ് ​ജി.​ ​അ​ൽ​ബാ​ഷ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​കെ.​എ​ൻ​ ​ബാ​ല​ഗോ​പാ​ൽ,​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​ ​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ഉന്നത വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം

ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിസിൻ വെന്റിംഗ് മെഷീൻ

മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം

പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം

സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം

മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽ നിന്നും സൃഷ്ടിക്കുന്ന മരുന്നുകൾ