SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.24 AM IST

 രാസവള വിലക്കയറ്റം പിൻവലിക്കണം : കർഷകസംഘം

inagu
കേരള കർഷക സംഘം തിരുവല്ല ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്ര സർക്കാരിന്റെ രാസവള വിലക്കയറ്റ നയങ്ങൾ പിൻവലിക്കണമെന്ന് കേരള കർഷകസംഘം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാസെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ.ജനു മാത്യു റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിഅംഗം സതികുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ബാബു കോയിക്കലേത്ത്, സി.പി.എം ഏരിയ സെക്രട്ടറി ബിനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗീതാപ്രസാദ്, ശ്രീരേഖ ജി.നായർ, ജില്ലാകമ്മിറ്റിഅംഗം എം.ജി.മോൻ, സംഘാടകസമിതി ചെയർമാൻ പി.സി.പുരുഷൻ, ജോജി ഐപ്പ് എന്നിവർ സംസാരിച്ചു. ഏരിയാ ഭാരവാഹികളായി രഘുനാഥൻ നായർ (പ്രസിഡന്റ്), ബിന്ദു എൻ.നായർ, വി.ആർ.പ്രകാശ് (വൈസ് പ്രസിഡന്റുമാർ), അഡ്വ.പ്രമോദ് ഇളമൺ (സെക്രട്ടറി), ചാക്കോ ചെറിയാൻ, ജോജി ഐപ്പ് (ജോ.സെക്രട്ടറിമാർ), അനിൽ കെ.വർഗീസ് (ട്രഷറർ), ടി.ബി ശശി, ആർ.സുരേഷ് ബാബു, ജയചന്ദ്രൻ (എക്സി.അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്ന 30അംഗ കമ്മിറ്റിയെയും ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL