മാലതിചന്ദ്രന്റെ പ്രദർശനം
Tuesday 21 January 2025 8:02 PM IST
കൊച്ചി: അദ്ധ്യാപികയും ചിത്രകലാകാരിയുമായിരുന്ന അന്തരിച്ച മാലതി ചന്ദ്രഹാസൻ കൊവിഡ് കാലത്ത് വരച്ച 96 ചിത്രങ്ങളുടെ പ്രദർശനും വില്പനയും തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിലുള്ള കൂത്തമ്പലത്തിൽ 24 മുതൽ നടക്കും. 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീകുമാരി രാമചന്ദ്രൻ, പ്രൊഫ.കെ.ജി. പൗലോസ്, പ്രൊഫ. ജയരാമൻ, സത്യപാൽ എന്നിവർ പങ്കെടുക്കും. ആഭരണങ്ങൾ, അലങ്കാര തുന്നലുകൾ, ചിത്ര രചനകൾ എന്നിവയുടെ പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിൽ മാലതി സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ 2017ൽ നടത്തിയ പ്രദർശനത്തിൽനിന്ന് കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ.എൽ.വിയലെ ഒരു വിദ്യാർത്ഥിനിക്ക് കൈമാറിയിരുന്നു.