ബൈക്ക് മോഷണം: പ്രതികൾ പിടിയിൽ
Tuesday 21 January 2025 9:10 PM IST
കൊച്ചി: കോട്ടയം സ്വദേശിയുടെ ഒരു ലക്ഷം രൂപയോളം വിലവരുന്ന ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്ര് ചെയ്തു. തിരുവനന്തപുരം സ്വദേശി എസ്. ടിനു (19), ആലുവ കറുക്കുറ്റി പാലമറ്റം വീട്ടിൽ സജിത്ത് (24) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്ര് ചെയ്തത്. കളമശ്ശേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ മാഹിൻ അബൂബക്കർ, ഷിബു, ആദർശ് എന്നിവരടങ്ങിയ സംഘം കളമശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.