സംസ്ഥാന ധനകാര്യ കമ്മിഷൻ സിറ്റിംഗ്
Saturday 25 January 2025 3:13 PM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യ വിനിയോഗവും നടപടിക്രമങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി ഏഴാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.കെ.എ. ഹരിലാലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലും പദ്ധതി വിഹിതം അനുവദിക്കുന്നതിലും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എല്ലാ നിർദേശങ്ങളും ഗൗരവമായി പരിഗണിക്കും. ഓരോ വിഷയങ്ങളും പഠിച്ച ശേഷമായിരിക്കും ശുപാർശ തയാറാക്കുക. കരട് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് തയാറാക്കൂവെന്നും കമ്മീഷൻ പറഞ്ഞു.