SignIn
Kerala Kaumudi Online
Saturday, 30 May 2026 1.31 AM IST

'ജയിച്ചാൽ നേരിട്ടുവരും'; വാക്ക് പാലിച്ച് മന്ത്രി

photo-
1

സന്തോഷത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ!

മാള: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് ഹരിതകർമ്മ സേനാംഗങ്ങളെ നേരിൽ സന്ദർശിച്ച് മധുരം നൽകി

മന്ത്രി ഒ.ജെ.ജനീഷ്. മാള പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സമീപത്തെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയായ എം.സി.എഫിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഹരിതകർമ്മ സേനാംഗങ്ങളെ മന്ത്രി അപ്രതീക്ഷിതമായി സന്ദർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹരിത കർമ്മ സേനാംഗങ്ങളുമായി സംസാരിക്കവെ 'ജയിച്ചാൽ നിങ്ങളെ എല്ലാവരെയും നേരിൽ വന്ന് കാണും' എന്ന് മന്ത്രി നൽകിയ വാക്കാണ് ദിവസങ്ങൾക്കിപ്പുറം പാലിക്കപ്പെട്ടത്.

ഹരിത കർമ്മ സേനാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തിയ മന്ത്രി അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. മാലിന്യസംസ്‌കരണ രംഗത്ത് ഹരിതകർമ്മ സേന നിർവഹിക്കുന്ന സേവനം സമൂഹത്തിന് ഏറെ വിലപ്പെട്ടതാണെന്ന് പറഞ്ഞു. തുടർന്ന് ലഡു വിതരണം ചെയ്തു. സന്ദർശനത്തിനൊടുവിൽ ഹരിതകർമ്മ സേനാംഗങ്ങൾക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി.കെ.ജിനേഷ്, മുൻ പഞ്ചായത്ത് അംഗം ജിയോ കൊടിയൻ, ഹരിതകർമ്മ സേനാംഗങ്ങളായ ബിന്ദു സുരേഷ്, മല്ലിക, ദീപ, ജിനി, രാധാ ബാബു, കാവ്യ, ലളിത തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിച്ച് ഞങ്ങളെ കാണാൻ എത്തിയതിൽ വലിയ സന്തോഷം. ഞങ്ങൾക്കായി സമയം കണ്ടെത്തി എത്തിയതിന് നന്ദിയുണ്ട്.

ഹരിത കർമ്മ സേനാംഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL