കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി

Saturday 25 January 2025 4:27 PM IST

കൊച്ചി: കുടുംബശ്രീ വിപണന ശൃംഖലവഴി ഉത്പന്നങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെയും ഹോം ഷോപ്പ് മാർക്കറ്റിംഗ് സെന്ററിന്റെയും പാമ്പാക്കുട ബ്ലോക്ക്തല ഉദ്ഘാടനം രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ റ്രി.എം. റെജീന, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ അമ്പിളി മനോജ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ, എം.ഇ.സി, ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.