റേഷൻ വാങ്ങിയില്ല: 5200 പേർ ഔട്ടായി

Monday 24 February 2025 7:20 PM IST

കൊച്ചി: മൂന്നു മാസമായി റേഷൻ വാങ്ങാതെ തുടർന്നവരുടെ മുൻഗണനാ കാർഡുകൾ റദ്ദാക്കി. അനർഹമായി റേഷൻ ലിസ്റ്റിലെ മുൻഗണനാ വിഭാഗത്തിൽ കയറിപ്പറ്റിയവരെയാണ് പടിക്ക് പുറത്താക്കിയത്. ജില്ലയിൽ ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം 5200 പേരെയാണ് പുറത്താക്കിയത്.

ഇനി അർഹരായവരെ പരിഗണിക്കുന്നുണ്ട്. പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം.

2021 മുതലാണ് അനർഹരെ പുറത്താക്കൽ നടപടികൾക്ക് തുടക്കം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ. എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ കാർഡ് ഉടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് ഇതുവരെ 72551

മുൻഗണന കാർഡുകൾ പുറത്തായി. ചിലർ സ്വയമേ വന്ന് കാർഡ് തരം മാറ്റുന്നുണ്ട്. അല്ലാത്തവർക്കെതിരെയാണ് നടപടി.

തരം മാറ്റുന്നതിനുള്ള മാനദണ്ഡം

1. 1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ

2. സർക്കാർ, അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ

3. 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ

4. വിദേശത്ത് ജോലിയുള്ളവർ

5. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ

6. ആദായനികുതി അടക്കുന്നവർ

ജില്ലയിൽ ഒഴിവാക്കപ്പെട്ടവർ

(റദ്ദാക്കിയ കാർഡ്, പിഴ തുക ചുവടെ)

എറണാകുളം- 46- 112559

കൊച്ചി- 186-289333

കണയന്നൂർ- 254- 672741

കൊച്ചി- 339-728112

ആലുവ- 798-1560402

പറവൂർ-969- 1989367

കുന്നത്തുനാട്- 836- 2942261

കോതമംഗലം- 1128- 2801092

മൂവാറ്റുപുഴ- 644-1860635

ആകെ- 5200...............................12956502

അനർഹമായി അന്ത്യോദയ, മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ നടപടി എടുത്തുവരികയാണ്. ശക്തമായ പരിശോധനയാണ് നടക്കുന്നത്. എല്ലാദിവസവും പരിശോധന നടക്കുന്നു. ടി. സഹീർ

ജില്ലാ സപ്ലൈ ഓഫീസർ

എറണകുളം