തൊടുപുഴ: സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന അംഗസംഘടനകളിൽ ഒന്നായ ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) ജില്ലയിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗത്വ പ്രചാരണം നടത്തുന്നു. ജൂൺ ഒന്ന് മുതൽ 30 വരെ നടത്തുന്ന കാമ്പയിൻ പ്രവർത്തനത്തിലൂടെ പുതുതായി ആയിരം പേർക്ക് അംഗത്വം നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എ.ഐ.കെ.കെ.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സിബി സി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എം.ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സി.എ. ഫെലിക്സ്, ജോയി പുളിയംമാക്കൽ, പ്രഭ സിബി, മാത്യു ജേക്കബ്, രാജൻ പൂമാല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |