21 പരാതികൾക്ക് പരിഹാരം
Monday 24 February 2025 8:37 PM IST
കൊച്ചി: എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വനിതാ കമ്മിഷൻ അദാലത്തിൽ 21 പരാതികൾ പരിഹരിച്ചു. ആകെ 101 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 12 പരാതികളുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളോട് റിപ്പോർട്ട് തേടി. ഒരു പരാതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. പാതിവില സ്കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് അനവധി പരാതികൾ കമ്മീഷന് ലഭിച്ചു. ജനങ്ങളിൽ കൃത്യമായി അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതിനാൽ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. അദാലത്തിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, മെമ്പർ സെക്രട്ടറി വൈ.ബി. ബീന എന്നിവർ പങ്കെടുത്തു.