സ്വതന്ത്ര കർഷക സംഘം ജില്ലാ കൺവെൻഷൻ

Monday 24 February 2025 8:56 PM IST

മൂവാറ്റുപുഴ : സ്വതന്ത്ര കർഷക സംഘം എറണാകുളം ജില്ലാ കൺവെൻഷൻ മുൻ എം.എൽ.എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം .എം .അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. എം. അബ്ദുൾ മജീദ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.എം. അമീർ അലി, എം.എം. അലിയാർ മാസ്റ്റർ, പി.പി. മുഹമ്മദ് കുട്ടി , അഡ്വ. കെ.എം. ഹസൈനാർ , അൻസാർ മുണ്ടാട്ട് , പി.എ. ബഷീർ, തുടങ്ങിയവർ സംസാരിച്ചു.