കവിസമാജം പ്രതിഷേധം

Wednesday 12 March 2025 7:33 PM IST

കൊച്ചി : നഗരത്തിൽ മഹാകവി ജി. സ്മാരകത്തിന് നേരേ നടന്ന അതിക്രമത്തിൽ കവിസമാജം പ്രതിഷേധിച്ചു.

ജ്ഞാനപീഠസമ്മാനം കേരളത്തിലേക്ക് കൊണ്ടുവന്ന ജി. ശങ്കരക്കുറുപ്പിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നത് ദീർഘകാലമായ ആവശ്യമായിരുന്നു. അത് യാഥാർത്ഥ്യമായി അധികം താമസിയാതെ അക്രമിക്കപ്പെട്ടത് അപലപനീയമാണ്. കുറ്റക്കാരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്ന് കവിസമാജം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. സുശീലൻ, വിജയൻ എരമല്ലൂർ, ഷീലാ ലൂയിസ്, മധു കുട്ടംപേരൂർ , സി.വി. ഹരീന്ദ്രൻ, ടി.എൻ. സതീഷ് കുമാർ, സുരേഷ് മണ്ണാറശാല, വി.എൻ രാജൻ, ജോസഫ് ആന്റണി, ജേക്കബ്ബ് വെളുത്താൻ എന്നിവർ പ്രസംഗിച്ചു.