വനിതകളുടെ ജാഗ്രതാ ദീപം

Wednesday 12 March 2025 7:47 PM IST

മുവാറ്റുപുഴ: സമൂഹത്തിലും കുട്ടികളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രചാരണങ്ങളുമായി സ്ത്രീകളും അമ്മമാരും. പുനർജനി സെന്റർ ഫോർ വിമന്റെ നേതൃത്വത്തിൽ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ജാഗ്രതാ ദീപം' പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത സബ് ഇൻസ്പെക്ടർ സിബി അച്യുതൻ, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് കോ-ഓർഡിനേറ്റർ സിമി സഹീർ ഷംന പരീദ്, ഡോളി സാജു, ജാസ്മിൻ അനസ് നെജി മൈതീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ മെഴുകുതിരികൾ കത്തിച്ച് മയക്കുമരുന്നി നെതിരെയുള്ള തങ്ങളുടെ പ്രതിജ്ഞ പുതുക്കി. പ്രതിജ്ഞയെടുത്തു.