ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ
കൊച്ചി: എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 9 ഗ്രാം ഹെറോയിനുമായി അസാം നൗഗോൺ ജില്ലയിലെ ഷെരിഫുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.
ആറുവർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ഇയാൾ മറ്റ് സംസ്ഥാനത്തുനിന്ന് ഹെറോയിൻ കേരളത്തിലെത്തിച്ച് ചെറിയ കുപ്പികളിലാക്കി വിൽക്കുകയായിരുന്നു. ഒരു കുപ്പിക്ക് 700 രൂപ നിരക്കിലാണ് വിറ്റിരുന്നത്. പിടിച്ചടുത്ത ഹെറോയിന് വിപണിയിൽ ഏകദേശം 55000 രൂപ വിലയുണ്ട്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ മോഷണ കേസിലെ പ്രതിയായായ ഇയാൾ കഴിഞ്ഞ മാസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.പി. തങ്കച്ചൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാബു വർഗീസ്, പ്രിവന്റീവ് ഓഫിസർ വി.ഇ. അയൂബ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, ടി.എൽ. ഗോപാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.ഷിവിൻ പി.പി., എ. ജിഷ്ണു, വിഷ്ണു എസ്യ ബാബു, എബിൻ പി. പൗലോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എച്ച്. സുഗത ബീവി, ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.