സൈക്കിൾ പര്യടനം ഇന്ന് കൊച്ചിയിൽ
Friday 28 March 2025 4:21 PM IST
കൊച്ചി: കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ് ) സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കോസ്റ്റൽ സൈക്ലോത്തൺ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിലെത്തും. 'സുരക്ഷിത തീരങ്ങൾ, സമൃദ്ധ ഇന്ത്യ' എന്ന ആശയപ്രകാരം ദേശീയ സുരക്ഷയെയും തീരദേശങ്ങളിലെ വെല്ലുവിളികളെയും ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വൈകിട്ട് 6.30ന് രാജേന്ദ്ര മൈതാനത്ത് സ്വീകരണം നൽകും. സാംസ്കാരിക പരിപാടികളും സൈക്ലിസ്റ്റുകളുടെ അനുമോദനച്ചടങ്ങും നടക്കും. യാത്രികൾ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങളെ ആദരിക്കുകയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും. 14 വനിതകളുൾപ്പെടെ 125 സി.ഐ.എസ്.എഫ് അംഗങ്ങൾ 6,553 കിലോമീറ്റർ 25 ദിവസത്തെ പര്യടനമാണ് നടത്തുന്നത്. 31ന് കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തിൽ യാത്ര സമാപിക്കും.