കളമശേരി പിടിച്ചെടുത്ത് അബ്ദുൾ ഗഫൂർ
വ്യവസായ മന്ത്രി പി.രാജീവ് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കളമശേരിയെ മുസ്ളീം ലീഗ്സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂർ പിടിച്ചെടുത്തത് വമ്പൻ അട്ടിമറിയിലൂടെ. മറ്റൊരു മണ്ഡലത്തിനും അസൂയയേകുന്ന നിരവധി വ്യവസായ, സേവന, കാർഷിക, ക്ഷേമ പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പി.രാജീവിന്റെ നേതൃത്വത്തിൽ കളമശേരിയിൽ നടപ്പിലാക്കിയിരുന്നത്. 2021ൽ ഇതേ മണ്ഡലത്തിൽ തന്നെ രാജീവിനോട് അടിയറവ് പറഞ്ഞ അബ്ദുൾ ഗഫൂർ 16312 വോട്ടുകൾക്കാണ് ഇക്കുറി വിജയശ്രീലാളിതനായത്. സർക്കാർ വിരുദ്ധവികാരമാണ് രാജീവിന് വിനയായതെന്നാണ് സൂചനകൾ. ഭാര്യ: ദിലാറ. മക്കൾ: റിദ, വസീം, റയ.