ടി.ജെ. വിനോദിന് രണ്ടിരട്ടി ഭൂരിപക്ഷം
കൊച്ചി: ഭൂരിപക്ഷം രണ്ടിരട്ടിയിലേറെ വർദ്ധിപ്പിച്ചാണ് എറണാകുളത്ത് യു.ഡി.എഫിലെ ടി.ജെ. വിനോദിന്റെ മൂന്നാം വിജയം. സി.പി.എം വിട്ടുകൊടുത്ത സീറ്റിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് 2021ലെ വോട്ട് നേടാൻ കഴിഞ്ഞില്ല. ബി.ജെ.പി വോട്ട് വർദ്ധിപ്പിച്ചു. 36,163 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.ജെ വിനോദിന്റെ ജയം. കഴിഞ്ഞ തവണ 10,970 വോട്ടായിരുന്നു ഭൂരിപക്ഷം. ജനതാദളിലെ സാബു ജോർജിന് 25,133 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഷാജി ജോർജ് 34,960 വോട്ട് നേടിയിരുന്നു. ബി.ജെ.പിയുടെ പി.ആർ ശിവശങ്കർ 19,154 വോട്ട് നേടി. കഴിഞ്ഞ തവണ പത്മജ എസ്. മേനോൻ 16,043 വോട്ടാണ് നേടിയത്. ഭാര്യ: ഷിമിതാ വിനോദ്. മക്കൾ: സ്നേഹ, വരുൺ.