ഇഴഞ്ഞുപോലും നീങ്ങാതെ സർപ്പക്കാവ് സംരക്ഷണം

Friday 08 May 2026 12:09 AM IST
സർപ്പക്കാവ്

കൊച്ചി: സംസ്ഥാനത്തെ പതിനായിരത്തിലേറെ കാവുകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കൽ കടലാസിലൊതുങ്ങി​. സർപ്പക്കാവ് സംരക്ഷണം പഠിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും 2022-23ൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കാവുകൾ സംരക്ഷിക്കാനൊരു വകുപ്പും നിയമവും വേണമെന്നായിരുന്നു കമ്മിറ്റി ശുപാർശ. അതേവർഷം കാവ് സംരക്ഷണത്തി​ന് നടപടികൾ വേണമെന്ന കേരള ഹൈക്കോടതിയുടെ വിധിയും വന്നു. എല്ലാ പഞ്ചായത്തുകളിലും ബയോ ഡൈവേഴ്‌സിറ്റി കമ്മിറ്റി രൂപീകരിക്കണം, അതിനു കീഴിൽ എത്ര കാവുകളുണ്ടെന്ന് കണക്കെടുക്കണം, ഉടമസ്ഥാവകാശികളെ കണ്ടെത്തണം തുടങ്ങി​യ നി​ർദ്ദേശങ്ങളോടെയായി​രുന്നു വിധി. സർപ്പക്കാവുകൾക്ക് വനപദവി നൽകണം എന്നതായിരുന്നു പ്രധാന നിർദ്ദേശം.

ഇപ്പോഴും കാവ് നശിപ്പിച്ചാൽ ഏതു നിയമപ്രകാരം കേസെടുക്കണമെന്നോ ആരാണ് നടപടിയെടുക്കേണ്ടതെന്നോ വ്യക്തതയില്ല.

പൈതൃക മേഖലയായി മാറ്റിയാൽ കാവുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാകും. അഞ്ചുവർഷംവരെ തടവും പിഴയും ചുമത്താം. പൈതൃകമേഖലകളുടെ ചുമതല ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്കാകും.

കാവുകൾ ചൂട് കുറയ്ക്കും ഔഷധസസ്യങ്ങൾ, വിവിധയിനം പക്ഷിമൃഗാദികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രം. അന്തരീക്ഷ താപനില നിയന്ത്രിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, മണ്ണൊലിപ്പ് എന്നിവ തടയുന്നു.

കാവ് സംരക്ഷിക്കാൻ

1. ചുറ്റും ജൈവവേലി, പരി​സരത്ത് നിർമ്മാണ വിലക്ക് 2. സംരക്ഷണസമിതി രൂപീകരിച്ച് വർഷാവർഷം ഓഡിറ്റ് 3. കാവുകളിലെ അപൂർവ സസ്യയിനങ്ങളുടെ ജീൻബാങ്ക് 4. സമഗ്ര കാവ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം

11,000:

2023ലെ കണക്ക് പ്രകാരം

കേരളത്തിലെ കാവുകൾ

10,213:

നിലവിലെ കണക്കുപ്രകാരം

സംസ്ഥാനത്തെ കാവുകൾ

9,000+:

മാെത്തം കാവുകളിൽ

സ്വകാര്യ ഭൂമിയിലുള്ളവ

കാവുകൾ കൂടുതൽ

ആലപ്പുഴയിൽ

(2025ൽ സംസ്ഥാനത്തെ കാവുകളുടെ എണ്ണം)

ആലപ്പുഴ ........................................ 2,237

കോഴിക്കോട്.................................1,226

മലപ്പുറം ...........................................1,120

കണ്ണൂർ ............................................1,090

തൃശൂർ............................................... 970

കൊല്ലം............................................... 891

പത്തനംതിട്ട.....................................718

എറണാകുളം..................................703

കോട്ടയം.............................................556

തിരുവനന്തപുരം..........................452

കാസർകോട്...................................387

പാലക്കാട്..........................................182

വയനാട് ............................................133

ഇടുക്കി.................................................32