ചെല്ലൻ ചേർത്തല സാഹിത്യ മത്സരം
Tuesday 12 May 2026 12:29 AM IST
കൊച്ചി: കവി ചെല്ലൻ ചേർത്തലയുടെ സ്മരണക്കായി നടത്തിയ സാഹിത്യ മത്സരങ്ങളിൽ അഞ്ജലി രാജ് (ഗവേഷക, കണ്ണൂർ സർവകലാശാല), വി. ശ്രീബ, ഫാ. അരുൺ ജോർജ് (ഭാരതമാതാ കോളേജ്), കെ.ആർ. രാജേഷ്, സൗമ്യ മുഹമ്മദ്, ജോൺസൺ, ബെസി ലാലൻ, വസന്തൻ വെട്ടത്ത്, ശ്രീജ ബാലകൃഷ്ണൻ, ശ്രീജ അനിൽകുമാർ, നക്ഷത്ര വിനോദ്, പി.എസ്. ധന്യ, ഹരിവിന്ദ് നാഥ്, അൻസാർ ഏച്ചോം എന്നിവർ വിജയികളായി. ജൂൺ 22ന് എറണാകുളത്ത് നടക്കുന്ന അനുസ്മരണത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ചെല്ലൻ ചേർത്തല സ്‌മാരക പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്തും സെക്രട്ടറി ശ്രീകല മോഹൻദാസും അറിയിച്ചു.