കേരവികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

Tuesday 12 May 2026 12:53 AM IST

കൊച്ചി: നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന 'സമഗ്ര കേര വികസന പദ്ധതി"യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പുതിയതായി രൂപീകരിക്കുന്ന കേരകർഷക കൂട്ടായ്മകൾക്കും (കോക്കനട്ട് ഫാർമേഴ്സ് ക്ലസ്റ്റർ), ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങൾക്കും (സി.പി.എഫ്/സി.പി.എസ്) അപേക്ഷിക്കാം.

കൃഷിഭവനുകൾ, ഐ.സി.എ.ആർ/ കെ.എ.യു/ കെ.വി.കെ.എസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും നാളികേര വികസന ബോർഡിൽ സജീവ രജിസ്‌ട്രേഷനുള്ള കർഷക ഉത്പാദക ഫെഡറേഷനും നാളികേര ഉത്പാദക കമ്പനികൾക്കും പദ്ധതി നടപ്പിന്റെ ഏജൻസികളാകാനും അപേക്ഷിക്കാം. രാസ, ജൈവ വളം, ഇടവിളകളുടെ നടീൽ വസ്തുക്കൾ തുടങ്ങിയവ പദ്ധതിയിലൂടെ ലഭ്യമാകും. മേയ് 22നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് : https://coconutboard.gov.in/docs/PICCSKerala_26-27.pdf