ചാർട്ടർ നൈറ്റ് ആഘോഷം
Tuesday 12 May 2026 12:56 AM IST
കോലഞ്ചേരി: വൈസ് മെൻസ് ക്ലബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ ചാർട്ടർ നൈറ്റ് ആഘോഷം ഇന്റർനാഷണൽ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാജൻ കെ. ഏലിയാസ് അദ്ധ്യക്ഷനായി. റീജിയണൽ ഡയറക്ടർ രഞ്ജിത്ത് പോൾ, ചാർട്ടർ മെമ്പർമാരായ ജോയ് പി. ജേക്കബ്, ടി.പി. പീറ്റർ, വി.ഐ. ചെറിയാൻ, ജനപ്രതിനിധികളായ സുജിത്ത് പോൾ, ഷാന്റി ഷിബു എന്നിവരെ ആദരിച്ചു. ഭാരവാഹികളായ പ്രൊഫ. ജോയ് സി. ജോർജ്, ബാലൻ കർത്ത, സാജു കറുത്തേടം, ബിനോയ് ടി. ബേബി, സക്കറിയ മർക്കോസ്, ബിനോയ് ചാക്കോ, ബിജി ബെന്നി, ശോഭന പൗലോസ്, സാറാമ്മ പൈലിപ്പിള്ള തുടങ്ങിയവർ സംസാരിച്ചു.