കഞ്ചാവ് കേസിൽ നാല് പേർക്ക് കഠിനതടവ്
Wednesday 13 May 2026 1:28 AM IST
പറവൂർ: രണ്ടു കിലോ കഞ്ചാവ് പിടിച്ച കേസിൽ കുട്ടമംഗലം നെല്ലിമറ്റം സ്വദേശികളായ മംഗലത്ത് സിറാജുദീൻ (34), കിടത്തുംകുടിയിൽ മുഹമ്മദ് ഷാ (27), പാറേക്കാട്ട് അസ്ലാം മാലിക്ക് (26), നോക്കരയിൽ വീട്ടിൽ ജിതിൻ സിബി (30) എന്നിവരെ പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ചു. 20,000 രൂപ വീതം പിഴയുമൊടുക്കണം. 2019 നവംബർ 15ന് പറവൂർ ആലുവ റോഡിൽ മാളികംപിടിക സിമിലിയ ബസ് സ്റ്റോപ്പിന് സമീപം കാറിൽ വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി ഇവരെ ആലുവ വെസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.