മോട്ടോർ തൊഴിലാളി സംഘം സമ്മേളനം
Saturday 16 May 2026 2:25 AM IST
കൊച്ചി: തൊഴിലാളിക്ക് പ്രയോജനപ്പെടേണ്ട ക്ഷേമനിധി ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന ഗതാഗത കമ്മിഷണറുടെ പുതിയ ഉത്തരവിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ജില്ലാ മോട്ടോർ തൊഴിലാളി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എസ് രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് സമാപന പ്രസംഗം നടത്തി. ഇ.ജി ജയപ്രകാശ് അദ്ധ്യക്ഷനായി. പി.വി റെജി, സുമേഷ് വലിയനെല്ലൂർ, ബിനു.ജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.ജി ജയപ്രകാശ് (പ്രസിഡന്റ് ), പി.വി.റെജി (ജനറൽ സെക്രട്ടറി), ബിനു.ജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.