താഴത്തേടത്ത് മുരളീധര മാരാർക്ക് സുവർണ മുദ്ര
Friday 15 May 2026 5:55 PM IST
രാമമംഗലം: ക്ഷേത്ര വാദ്യകലാകാരൻ രാമമംഗലം താഴത്തേടത്ത് മുരളീധര മാരാർക്ക് ശിഷ്യരും ആസ്വാദകരും ചേർന്ന് സുവർണമുദ്ര സമ്മാനിക്കും. നാളെ രാമമംഗലത്ത് ഷട്കാല ഗോവിന്ദ മാരാർ സ്മാരക മന്ദിരത്തിലാണ് ആദരച്ചടങ്ങ്. രാവിലെ 9ന് സോപാന സംഗീതത്തോടെ പരിപാടിക്ക് തുടക്കമാകും. വൈകിട്ട് 4ന് അനുമോദന സമ്മേളനവും സുവർണ മുദ്ര സമർപ്പണ സദസും ചലച്ചിത്ര നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വാദ്യകുലപതി പെരുവനം കുട്ടൻമാരാർ സുവർണ മുദ്ര സമ്മാനിക്കും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ വാദ്യരത്ന പുരസ്കാരവും തന്ത്രി കാവനാട് രവി നമ്പൂതിരി പ്രശസ്തിപത്രവും സമർപ്പിക്കും.