എൻ.സി.സി വാർഷിക പരിശീലന ക്യാമ്പ്

Friday 15 May 2026 6:06 PM IST

കൊച്ചി: എൻ.സി.സി കേരള നേവൽ യൂണിറ്റ് വാർഷിക പരിശീലന ക്യാമ്പ് കുസാറ്റിൽ തുടങ്ങി. 23 വരെയുള്ള ക്യാമ്പിൽ എറണാകുളം, തൃശൂർ ജില്ലകളിലെ 17 സ്കൂളുകളിലെയും ഏഴ് കോളേജുകളിലെയും 500 കേഡറ്റുകൾ പങ്കെടുക്കും. കുസാറ്റിലെ ഹോസ്റ്റലുകൾ, ഗ്രൗണ്ട്, ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടികൾ. ഫിസിക്കൽ ട്രെയിനിംഗ്, ക്ലാസുകൾ, കായിക മത്സരങ്ങൾ, കലാപരിപാടികൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. ക്യാപ്ടൻ ഷിബു ജോൺ, ലെഫ്റ്റനന്റ് കമാൻഡർ ജിതിൻ രാജീവ്, കുസാറ്റ് എൻ.സി.സി കെയർടേക്കർ ഓഫീസർ ഡോ. അബേഷ് രഘുവരൻ എന്നിവർ നേതൃത്വം നൽകും.