ഡെങ്കിപ്പനി: പ്രതിരോധം ശക്തമാക്കണം

Sunday 17 May 2026 12:52 AM IST
ഡെങ്കിപ്പനി

കൊച്ചി: ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ വർഷം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില, കാലാവസ്ഥാ വ്യതിയാനം, നഗരങ്ങളിലെ വെള്ളക്കെട്ട് എന്നിവ രോഗവ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗഭീഷണി നിലനിൽക്കുന്നതായി കൊച്ചി അമൃത ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. സി. ജയകുമാർ പറഞ്ഞു. കടുത്ത പനി, വയറുവേദന, തുടർച്ചയായ ഛർദ്ദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. വീടുകളിലും പരിസരങ്ങളിലും കൊതുക് നിയന്ത്രണം ശക്തമാക്കണം. ഡെങ്കിപ്പനിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സ നിലവിലില്ലാത്തതിനാൽ പ്രതിരോധമാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും അദ്ദേഹം പറഞ്ഞു.