അനുസ്മരണ സമ്മേളനം
Monday 18 May 2026 1:42 AM IST
തൃപ്പൂണിത്തുറ: നാരായണ ഗുരുകുലം അദ്ധ്യക്ഷനായിരുന്ന ഗുരു മുനി നാരായണ പ്രസാദിന്റെ അനുസ്മരണ സമ്മേളനം തൃപ്പൂണിത്തുറ നാരായണ ഗുരുകുലത്തിൽ രാജൻ സ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വിവിധ മേഖലകളിലെ പ്രമുഖർ സന്നിഹിതരായി. സ്വാമി മുക്താനന്ദ യതി, സ്വാമി നന്ദാത്മജാനന്ദ, ഡോ. പി.കെ. സാബു, രാജേഷ് ഇടപ്പള്ളി, രാജേഷ് അടിമാലി, ബീജാ മധു, ഡോ. ശാരംഗ്ധരൻ, വി.ജി. വിശ്വനാഥൻ എന്നിവർ ഗുരു മുനി നാരായണ പ്രസാദിന്റെ ആത്മീയ ദർശനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുസ്മരിച്ചു.