പത്തനാപുരം: കൊല്ലം എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ വച്ച് യുവസാഹിത്യകാരനും അഭിഭാഷകനുമായ ഭരത് കോട്ടുക്കലിന്റെ രണ്ടാമത് കവിതാസമാഹാരമായ 'ദ ഫോർഗോട്ടൺ ഫേസസ്' പ്രകാശനം ചെയ്തു. ഗാന്ധിഭവൻ സ്ഥാപകനും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ പുനലൂർ സോമരാജൻ, സാഹിത്യകാരനും വാഗ്മിയുമായ അനീഷ് കെ. അയിലറക്ക് പുസ്തകം നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ചടങ്ങിൽ അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. സിവിൽ സർവീസ് പരിശീലകൻ പി.ടി. സുനിൽ കുമാർ സ്വാഗതവും കൊല്ലം എഴുത്തുകൂട്ടം സെക്രട്ടറി പ്രീത ആർ. നാഥ് പുസ്തക പരിചയവും നടത്തി. ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, റസ്ലീ, വീണ സുനിൽ, ജോസ്‌കുട്ടി, മോഹൻദാസ് വെഞ്ചേമ്പ് തുടങ്ങിയവർ സംസാരിച്ചു. ഭരത് കോട്ടുക്കൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |