പൊങ്കാല സമർപ്പണം

Monday 18 May 2026 2:03 AM IST
പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ തന്ത്രി എൻ.വി. സുധാകരൻ പൊങ്കാല അടുപ്പിൽ അഗ്‌നി പകരുന്നു

പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണത്തിന് ക്ഷേത്രംതന്ത്രി എൻ.വി സുധാകരൻ,​ മേൽശാന്തി പി.കെ. മധു എന്നിവർ കാർമ്മികരായി. സരസ അരവിന്ദാക്ഷൻ ഭദ്രദീപം തെളിച്ചു. ക്ഷേത്രം നടപ്പന്തലിൽ ഒരുക്കിയ പൊങ്കാല അടുപ്പുകളിൽ തന്ത്രി അഗ്‌നി പകർന്നു. ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് കെ.വി. സരസൻ, ദേവസ്വം മനേജർ കെ ആർ മോഹനൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാലയ്ക്ക് ശേഷം പ്രസാദ,​ ലഘുഭക്ഷണ വിതരണം നടന്നു.