ദ്വിദിന ക്യാമ്പിന് സമാപനം

Monday 18 May 2026 1:04 AM IST

കൊച്ചി: ശ്രീനാരായണ സേവാ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദര സൗധത്തിൽ നടന്ന വേനൽക്കാല ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. യു. ലുക്ക്മാൻ, ഡോ. സ്മിത പിള്ള, വിദ്യാധരൻ കാലടി എന്നിവർ ക്ലാസെടുത്തു.

സമാപന സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി പി.പി. രാജൻ, കെ. ശ്രീക്കുട്ടി, ശ്രീനാരായണ സേവാ വനിതാസംഘം പ്രസിഡന്റ് കെ.എൻ. ബേബിറാണി, സെക്രട്ടറി ഡോ. എസ്. ലാലിമോൾ, യുവജനസംഘം പ്രസിഡന്റ് ടി.എസ്. അംജിത്ത് എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യാ ഗെയറ്റ് പരീക്ഷയിൽ ഉയ‌‌ർന്ന മാ‌‌ർക്ക് നേടിയ ഗോകുൽ.പി. ജയനെ ചടങ്ങിൽ ആദരിച്ചു.